അതെ, ഇതൊരു യാത്രയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര. എന്നെ തേടിയുള്ള എന്റെ യാത്ര! "പോരുന്നോ എന്റെ കൂടെ?" ~Suffa✨

അലിഫിനാഴി

അക്ഷരത്തിൻ ആഴിയിൽ
ആകാശത്തിൻ വിസ്‌മൃതിതേടി,
അനന്തമാം ആനന്ദമധുരം

ആത്മാവിൽ ആലേഖനം ചെയ്യുവാനായി...

അലിഫിന്റെ അജ്ഞാത ജ്ഞാനം പറയും
അഹദിന്റെ അനുരാഗ അഭയം തേടി,

അതിരറ്റ അറിവിന്റെ ആഴിയവനിൽ
നിന്നുതിർന്നു വീണ ചെറുഹിമകണം ഞാൻ..

അലയുകയാണിന്നുമെന്റെ ആദ്യം തേടി
അവ്വലിന്റെ ആത്മദീപ്തം ചൂടാൻ...

ആ പരമപാരമ്യതയിൽ ആർത്തലച്ചു പെയ്യാൻ 
ആവേശം കൊള്ളുമൊരു ആർദ്രഹൃദയമിതാ...

അടിമഉടമ മതിലുകൾക്കപ്പുറമെൻ
ആശ്വാസനിശ്വാസ കണികയിൽ ലയിച്ചവൻ...

ആത്മലയനാഗമനം ആശിച്ചു
ആകേതളർന്നു അർപ്പിപ്പൂ നിന്മുന്നിൽ..
അപേക്ഷയെ ഉപേക്ഷ കരുതാതെ
ആഗിരണം ചെയ്യൂ നിൻകിരണത്താൽ...
_________________________________

Written by
Safhana Maryam

Post a Comment

3 Comments

  1. അനുഗ്രഹീതമാവട്ടെ നിന്നറിവിന്നാഴം തോഴീ...💝

    ReplyDelete
  2. 🌼❤️❤️❤️👌👌👌well written

    ReplyDelete
Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)