അന്നേരം വലിയ ചിറകുകൾ വിടർത്തി സൂര്യനെ അദൃശ്യമാക്കി, വായുവിൽ പ്രത്യേകതരം മൂളക്കമുണ്ടാക്കി, സ്വർണ്ണത്തൂവലുള്ള ഒരു ശാഹീൻ പക്ഷി അവർക്കിടയിലേക്ക് താഴ്ന്നിറങ്ങി...!
"ഒരുപാട് കാലമായില്ലെ നിങ്ങളീ തർക്കം തുടങ്ങീട്ട്...? ഇത് എന്നെങ്കിലും അവസാനിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പക്ഷേ, എനിക്കറിയാം, നിങ്ങൾക്ക് ഒന്നിക്കാൻ കഴിയാത്തതിന്റെ രഹസ്യം!! "
ആരാണ് നീ???
"ഞാനോ? ...ഞാൻ വരുന്നത് ആടുകൾക്ക് പരമാധികാരമുള്ള ഉത്തര ദേശത്തു നിന്നുമാണ്...ചെന്നായത്തോലണിഞ്ഞ് ജീവിക്കുന്ന ഏക ആടിൻ സമൂഹത്തിൽ നിന്നും!! അത് കൊണ്ട്, എന്റെ കഥ മുഴുവൻ കേൾക്കാതെ ഞാനാരാണെന്ന് നിങ്ങൾ വിധി പറയരുത്! കാരണം, എന്റെ കഥ നിങ്ങൾക്കൊരു പ്രചോദനമായേക്കും"
*#ഖിസ്സകളുടെ_സിൽസില*
✒️ *Nizamudheen Hadhrami*
0 Comments