*"അറിവുള്ളവരും അറിവില്ലാത്തവരും സമ മാവുകയില്ല"*
ഇക്കാര്യം ബോധ്യപ്പെടുന്ന തിനായി ഞാനൊരു കഥ പറയാം...
പണ്ട് മൂന്ന് സ്നേഹിതന്മാർ ഒരു യാത്ര പുറപ്പെട്ടു..മൂന്ന് വ്യത്യസ്ഥ ഭാഷ സംസാരിക്കുന്ന ആളുകളായിരുന്നു അവർ.. ഒന്നാമൻ പേർഷ്യൻ , രണ്ടാമൻ അറബി, മൂന്നാമൻ ഒരു റൂമിയും... അങ്ങനെ അവർ കാടും മലകളും ഒക്കെ താണ്ടി കുറേ ദൂരം സഞ്ചരിച്ചതിന് ശേഷം ഒരു ചെറിയ പട്ടണത്തിന്റെ അടുത്തുള്ള മരച്ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു... മൂന്ന് പേർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു... അവർ എന്താണ് കഴിക്കാൻ വാങ്ങിക്കുക എന്നതിനെക്കുറിച്ച് കൂടിയാലോചന തുടങ്ങി.
ആദ്യത്തെയാൾ പേർഷ്യ നിൽ പറഞ്ഞു "അംഗൂർ"!
രണ്ടാമതായി റോമക്കാ രന്റെ അവസരമായിരുന്നു, അയാളും തന്റെ ഭാഷയിലാണ് പറഞ്ഞത്, "വേനെടാസ്"!!!
മൂന്നാമത് അറബിയുടെ ഊഴമായിരുന്നു... അയാള് ഉറക്കെ പറഞ്ഞു "ഇനബ്".....!
മൂന്ന് പേരും അങ്ങനെ അവരവരുടെ തിരഞ്ഞെടുപ്പുകളിൽ ഉറച്ചു നിന്നു...കുറച്ചു നേരത്തെ ചർച്ചക്കൊടുവിൽ അത് തർക്കത്തിലെത്തിച്ചേർന്നു..തങ്ങൾ പറഞ്ഞത് തന്നെ വാങ്ങാമെന്നു മൂന്ന് പേരും ശാഠ്യം പിടിച്ചതാണ് കാരണം!! ഒടുവിൽ മൂന്ന് പേരും തല്ല് കൂടിപ്പിരിഞ്ഞ് മൂന്നും മൂന്ന് വഴിക്ക് യാത്ര തുടർന്നു.... കോപം അടങ്ങിയത്തിന് ശേഷം മൂവരും പട്ടണത്തിലേക്ക് തങ്ങൾ പറഞ്ഞ സാധനം വാങ്ങാനായി എത്തിച്ചേർന്നു...അവിടുത്തെ തദ്ദേശ നിവാസികളോട് വഴി അന്വേഷിച്ചു കുറേ നേരം അവർ നടന്നു... അങ്ങനെ മൂവരും എത്തിച്ചേർന്നത് ഒരേ സ്ഥലത്തായിരുന്നു....അവിടുത്തെ വിളഞ്ഞു നിൽക്കുന്ന മുന്തിരി ത്തോപ്പിൽ.. അവർ മൂന്ന് പേർക്കും മുഖത്തോട് മുഖം നോക്കിയപ്പോൾ ചിരി തടുക്കാനായില്ല...!!!!
ഇഷ്ക് ചിരിച്ചു... ഇൗ കഥ എനിക്കിഷ്ടമായി. ഒരേ കാര്യമാണ് തങ്ങൾ പറഞ്ഞയുന്നതെന്ന് അറിയാതെ അവർ പരസ്പരം തർക്കിച്ചു... അറിവില്ലായ്മ കാരണമാണ് അവർക്ക് ഇൗ അബദ്ധം പിണഞ്ഞത് എന്നായിരിക്കും നീ പറയാൻ പോകുന്നത്..അല്ലെ? ഹാ...എന്നാൽ ഞാൻ മറ്റൊരു രീതിയിലാണ് ഇതിനെ കാണുന്നത്. ഇവിടെ കൂടുതൽ ആളുകളും കാണാത്ത,അറിയാത്ത രഹസ്യം ഉണ്ട്!
അതിനു ഇഷ്‌കിന്റെ അനേകം കഥകളിലൂടെ പറക്കണം..പുതിയ ആകാശങ്ങളെക്കുറിച്ച് കേൾക്കണം...ഒരു ചെറിയ കഥ ഞാൻ പറയാം...:
"വസ്ത്ര വ്യാപാരിയും തത്തയും"
ശ്രദ്ധിച്ചു കേൾക്കണേ ...
(തുടരും)
✒️Nizamudheen Hadhrami
0 Comments