അതെ, ഇതൊരു യാത്രയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര. എന്നെ തേടിയുള്ള എന്റെ യാത്ര! "പോരുന്നോ എന്റെ കൂടെ?" ~Suffa✨

മദ്ഹുന്നബി: കേരളീയ അറബി കാവ്യങ്ങളിൽ

മുഹമ്മദ് ശഹീർ മുണ്ടംപറമ്പ് 

അറബികൾക്കിടയിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് സാഹിത്യവും ഭാഷാശുദ്ധിയും. ജാഹിലിയ്യാ കാലത്തെ കവിതകൾക്ക് വളരെ പ്രധാന്യം കല്പിക്കുന്നവരാണവർ.
പ്രവാചകനിയോഗത്തിനു മുമ്പേ പ്രസിദ്ധരായ പലരുടെയും കവിതകൾ ഇന്നും നമ്മുടെ കർണപുടങ്ങളിൽ അലയടിക്കാറുണ്ട്.അത്രമേൽ ചരിത്രം എഴുതി വെച്ച മറ്റൊരു സംസ്കാരവും ലോകത്ത് കടന്ന് പോയിട്ടുണ്ടാകില്ല.

പ്രവാചക നിയോഗത്തോടെ പ്രവാചക പ്രകീർത്തന കാവ്യം എന്ന ഒരു വലിയ കാവ്യ തലം ഉടലെടുത്തു.തങ്ങൾക്കിടയിലെ വാക്കുതർക്കങ്ങൾ പോലും കവിതകൾ കൊണ്ട് തീർക്കുമാറ് അവരുടെ കാവ്യാത്മകമായ ശക്തി വളർന്നിരുന്നു. അത് കൊണ്ട് തന്നെ ഹസ്സാൻ ബിൻ സാബിതി(റ)നെ പോലുള്ള സഹാബികൾക്ക്  പ്രവാചക നിന്ദക്ക് മറുപടി പറയാൻ മദീന പള്ളിയിൽ പ്രവാചകൻ അവസരം ഒരുക്കിയിരുന്നു. 
ഇസ്ലാമിക പ്രബോധകന്മാർ ലോകത്തിന്റെ നാനാ ദിക്കിലേക്ക് ഒഴുകി തുടങ്ങിയപ്പോ ലോകത്തിന്റെ അകില മേഖലകളിലും അറബി ഭാഷ പ്രചാരം നേടി. വിശിഷ്യാ അറബി കവിതകൾക്ക് പ്രചാരം ലഭിച്ചു. പരിശുദ്ധ ഖുർആന്റെയും പ്രവാചകന്റെയും ഭാഷ ആയതിനാൽ അവർ അത് കൈവിടാനും തയ്യാറായിരുന്നില്ല.
ഇന്ത്യ അറബി ഭാഷക്ക് ചെറുതല്ലാത്ത സംഭാവന നൽകിയിട്ടുണ്ട്. അനേകം പ്രവാചക കഥകളും കവിതകളും ചരിത്രവും ഇന്ത്യക്കാരുടേതായിട്ട് അറബി ഭാഷക്ക് ലഭിച്ചിട്ടുണ്ട്. 
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അറബി ഭാഷാ പഠനത്തിലും ഗ്രന്ഥ രചനയിലുമെല്ലാം കേരളം ബഹുദൂരം മുന്നിലാണ്. ഖാസി അബൂബക്കർ ശാലിയാത്തി, ഉമർ ഖാസി തുടങ്ങിയ നിരവധി അറബി കാവ്യ കേമന്മാർക്ക് ജന്മം നൽകാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.
അറബിയിലെന്ന പോലെ അറബിമലയാളത്തിലും കേരളീയർക്ക് പ്രവാചക പ്രകീർത്തനത്തിൽ വലിയ സംഭാവനകൾ ഉണ്ട്. മോയിൻ കുട്ടി വൈദ്യരുടെ ബദ്ർ പടയും പുള്ളനൂൽ നാരായണന്റെ ബംസൂസ്നാനവും ഇതിന്റെ ഉദാഹരങ്ങളാണ്.
പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ കേരളീയ ജനസമൂഹത്തിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. തങ്ങളുടെ പരിപാടികളിലും ഇബാദത്തുകളെ പോലെ മൗലിദ് നടത്തുന്നത് കേരളീയ സമൂഹം ഒരു പ്രൗഢിയായി കണ്ടിരുന്നു. ബൂസ്വീരി ഇമാമിന്റെ ബുർദയും സായ്‌നുദ്ധീൻ മഖ്ദൂമിന്റെ മൻഖൂസ് മൗലിടുമാണ് ഇതിൽ പ്രധാനം. ഇബ്നുൽ ജൗസിയുടെ ശർറഫൽ അനാം മൗലിദും ചൊല്ലാറുണ്ട്. 
കേരളീയർ എന്നും കാവ്യ ലോകത്ത് പ്രഥമ പരിഗണന നൽകിയിരുന്നത് പ്രവാചക പ്രകീർത്തന കാവ്യങ്ങൾക്കായിരുന്നു. പ്രവാചക ചര്യ,ജീവിതം തുടങ്ങി പ്രവചകരുമായി ബന്ധിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും കേരളീയ കാവ്യ സ്പർഷം ഏറ്റിട്ടുണ്ട്.

*വിർദത്തുദ്ദകിയ്യ ഫീ തഖ്മീസി ഖസീദതിൽ ബുർദ*

കേരളക്കര അറിഞ്ഞ ആദ്യ കവിതയാണ് ഇത്. ഖാസി അബൂബക്കർ ബിൻ റമദാൻ ശാലിയാത്തിയാണ് ഇതിന്റെ കർത്താവ്. ക്രിസ്തു വർഷം 1429/ ഹിജ്‌റ വർഷം 834ൽ ജനിച്ച ഇദ്ദേഹം പിതാവ് ആയ റമദാനിൽ നിന്നും പ്രാഥമിക പഠനം നടത്തി. ശേഷം മക്കയിൽ പോയി മഹല്ലി ഇമാമിൽ നിന്നും ഉപരി പഠനം നടത്തിയ അദ്ദേഹം പിന്നീട് കോഴിക്കോട് ദർസ് നടത്തി. ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഇദ്ദേഹത്തിന്റെ പ്രഗത്ഭരായ ശിഷ്യരിൽ ഒരാളായിരുന്നു. അദ്ദേഹം ക്രിസ്താബ്ദം 1490/ഹിജ്‌റ 895 ഇഹലോക വാസം വെടിഞ്ഞു.
അറബി ഭാഷയിൽ ഏറ്റവും സങ്കീർണമായ ഈ രീതിയിൽ രചിച്ച ഈ വരികൾ അദ്ദേഹത്തിന്റെ കാവ്യപാടവം വിളിച്ചു ണർത്തുന്നു. 

*റാഹതുൽ ഫുആദി ഫീ തഖ്‌മീസി ബനത് സുആദ്* 

ശാലിയാത്തി തന്നെ ആണ് ഈ കവിതയുടെയും കർത്താവ്. ബുർദയുടെ തഖ്‌മീസിന്റെ രചനക്ക് ശേഷമാണ് അദ്ദേഹം ഇത് എഴുതിയത്.

*അൽഖസീദതു ഫീ മദാഇഹിന്നബവിയ്യ*

ഇത് വെളിയങ്കോട് ഉമർ ഖാസിയുടെ വിശ്വ പ്രസിദ്ധമായ ഒരു കവിതയാണ്. കേരളീയ ജനസമൂഹത്തിൽ അറബി ഭാഷയിൽ ഉടലെടുത്ത ആധുനിക അറബി കവിതകളുടെ ഉറവിടം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. 1757/1179 ൽ ജനിച്ച അദ്ദേഹം പ്രഥമ പഠനത്തിന് ശേഷം പൊന്നാനിയിൽ ഉപരിപഠനത്തിനു പോയി. ബ്രട്ടീഷ് സാമ്രാട്ടുകളുമായുള്ള പ്രശനങ്ങൾ മൂലം അദ്ദേഹത്തിന്റെ ഖ്യാതി ഇന്ത്യ ഒട്ടാകെ പടർന്നു. 1852/1273 ൽ അദ്ദേഹം വഫാതായി. 
പ്രവാചകന്റെ റൗളയുടെ വാതിലിൽ ചെന്ന് അദ്ദേഹം കോർത്തിണക്കി പാടിയ ഇരുപത്തി നാല്   ഭംഗിയുള്ള മുഖമസുകൾ ആണ് ഈ കവിത. 

*ഖസീദത് ലമ്മാ ളഹറ*

ഖാസി ഉമർ തന്നെ രചിച്ച പ്രവാചക ജനനത്തിന്റെ അത്ഭുതങ്ങൾ പറയുന്ന വരികൾ ആണ് ഈ കവിത.

*ഖസീദത് അലീഫുൽ ആസി* 

സ്വദറിന്റെ ആദ്യത്തിൽ ഒരു അക്ഷരം കൊണ്ട് തുടങ്ങുകയും അജ്‌സും അതേ അക്ഷരം കൊണ്ട് തുടങ്ങുന്ന രണ്ടും ഒരേ അക്ഷരങ്ങൾ കൊണ്ട് അവസാനിക്കുന്ന ഉമർ ഖാസിയുടെ തന്നെ സുന്ദരമായ വരികൾ 

*ഖസീദത്തു ലാഹൽ ഹിലാൽ* 

മുഹ്‌മൽ ആയ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ചു ഉമർ ഖാസി തന്നെ എഴുതിയ ഇരുപത്തി അഞ്ചു വരി കവിത
നഫാഇസുദ്ദുറർ എന്ന കവിതയിലെ രണ്ടാം ഭാഗത്തിൽ പ്രവാചക പ്രകീർത്തനം പറയുന്നത് പോലെ തന്നെ ഉമർ ഖാസിക്ക് ഖസീദത്തുൽ ഹംസിയ്യ ഫീ മദഹി നബി എന്ന പേരുള്ള ഒരു കവിതയും മുഅജം ആയിട്ടുള്ള അക്ഷരം മാത്രം ഉപയോഗിച്ചുള്ള ഒരു കവിതയും പ്രവാചക പ്രകീർത്തനത്തിലായിട്ടുണ്ട്.

*അല്ഹംസിയ്യത്തു ന്നബവിയ്യ*

കോഴിക്കോട് ഖാസി കുടുംബത്തിൽ ജനിച്ച ഖാസി അബൂബക്കർ ബിൻ മുഹ്‌യുദ്ദീൻ എന്നിവരുടെയാണ് ഈ കവിത. സൈനുദ്ധീൻ മഖ്ദൂമിൽ നിന്നും പഠിച്ച അദ്ദേഹം പിന്നീട് കോഴിക്കോട് ഖാസിയായി. സാമൂതിരി രാജാവ് പല കാര്യങ്ങളും അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. വ്യത്യസ്ത വിഷയങ്ങളിൽ ഇരുപതോളം കവിതകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ക്രിസ്താബ്ദം 1883/ ഹിജ്‌റ വർഷം2301 ൽ അദ്ദേഹം വഫാതായി.
ഈ കവിത അറബി അക്ഷരമാല പ്രകാരം ഉള്ള അന്പതി എട്ട് വരികൾ ഉള്ള ഒന്നാണ്. ഓരോ രണ്ട് വരിയും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ അക്ഷരങ്ങൾ കൊണ്ടായിരിക്കും.
ഇദ്ദേഹത്തിന് പ്രവാചകന്റെ റൗളയോട് ഇഷ്ടം പറയുന്ന കാറ്റിനോട് തന്റെ സലാം തിരു നബിയിലേക്ക് എത്തിക്കാൻ പറയുന്ന ഒരു കവിതയും അദ്ദേഹത്തിനുണ്ട്. 

*അൽ ജുമാനുൽ മുഅളമി ഫീ സീറത്തി നബിയ്യിൽ മുക്രിമി*

അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ പ്രവാചക ചരിത്രം പറയുന്ന കവിതയാണിത്. 1932ൽ വടകരക്കടുത്ത മുഴിപ്പോത്തിൽ ആണ് ജനനം. തന്റെ പത്ത് വർഷത്തെ ദർസ് പഠനം മിക്കവാറും മുഹമ്മദ് ഷീറാസി എന്നവരോടൊപ്പമായിരുന്നു. പിന്നീട് വാഴക്കാട് ദാറുൽ ഉലൂമിൽ പോകുകയും ശേഷം പയ്യോളി, തൊടന്നൂർ എന്നീ സ്ഥലങ്ങളിൽ ജോലി നോക്കുകയും ചെയ്തു.1977 ൽ കടമേരി റഹ്മാനിയ്യയിൽ മുദരിസയി. മരണം വരെ അവിടെ തുടർന്നു.
ഈ കവിത പ്രവാചക നിയോഗം മുതൽ ഹിജ്‌റ വരെയുള്ള പ്രവാചക കഥകൾ വിവരിക്കുന്നു.
പ്രവാചക ചര്യകൾ പറയുന്ന മറ്റൊരു കവിതയും അദ്ദേഹത്തിന്റേതായുണ്ട്.

*ഖുലാസതുൽ അഖ്ബാരി ഫീ സീർത്തിൽ മുഖ്താർ*

അലി ബിൻ ഫരീദ് റരണ്ടു പ്രവാചക പ്രകീർത്തന കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. ഒന്നാമത്തേതിന് ഖുലസത്തുൽ അഖ്ബാറി ഫീ സീറത്തിൽ മുഖ്താർ എന്നും രണ്ടാമത്തേതിന് അലഖ്‌ദുസ്സമീൻ ഫീ മുഅജിസത്തി റസൂൽ എന്നും പേരിട്ടു.
കേരളത്തിലെ മറ്റു പ്രവാചക പ്രകീർത്തന കാവ്യങ്ങൾ
ഇതിന് പുറമെ ഒട്ടനവധി പ്രവാചക പ്രകീർത്തന കാവ്യങ്ങൾ കേരളത്തിൽ ഉദയം കൊണ്ടിട്ടുണ്ട്. അതിൽ ചിലത്:-

●മിന്ഹത്തുൽ മക്കിയ ഫീ മദ്ഹി ഖൈരിൽ ബരിയ്യഃ 
സയ്യിദ് മുഹമ്മദ് ബിൻ മുസ്തഫ ബുഖാരി (1280-1352)

●ഖസീദത്തു മദ്ഹി ഖൈരിൽ ബരിയ്യഃ 
അഹ്മദ് ബിൻ സൈനുദ്ദീൻ മഖ്ദൂം അഖീർ (ബാവ മുസ്‌ലിയാർ) (1277-1314)

●അന്നൂറുൽ ഊല 
മുഹമ്മദ് മുസ്‌ലിയാർ അരീക്കൽ (1298-1380)

●മുഖമസു ഖസീദത്തി റസൂലില്ല
മുഹമ്മദ് മുസ്‌ലിയാർ തനം വീട്ടിൽ(1300-1349)

●ഖസീദത്തുൽ മുഅജിസാത്
മുഹമ്മദ് മുസ്‌ലിയാർ തനം വീട്ടിൽ

●ശാഖാഇഖുൽ ബുസ്താനിയ്യഃ ഫീ മദാഇഹി ഖൈരിൽ ബരിയ്യഃ 
സയ്യിദ് മുഹമ്മദ് ബിൻ ഹംസ ബുസ്താനി (1300-1380)

●റസൂലുൽ അമീൻ 
മുഹമ്മദുൽ ഫൈനി (1318-1363)

●അൽമിസ്കുൽ മുഅതർ ഫീ മദഹി റസൂൽ 
മുഹമ്മദുൽ ഫൈനി (1318-1363)

●സമറു സ്സറാ ഫീ മദ്ഹി ഖൈരിൽ വാറാ
അബ്ദുൽ ഖാദർ ഫള്ഫരി (1313-1363)

●ഖസീദത്തുൽ ഹംസിയ്യ ഫീ ഉസൂലി ഖൈരിൽ ബരിയ്യഃ 
അബ്ദു റഹ്മാൻ ബിൻ മുഹമ്മദ് (1320- 1380)

●മഖ്മസത് ഖസീദത്തുൽ ഇമാം സുയൂഥി
അബ്ദു റഹ്മാൻ ബിൻ മുഹമ്മദ് (1320- 1380)

●തഖ്‌സീസുൻ അലാ ഖസീദത്തി ബാനത് സുആദ് 
അഹ്മദ് മുസ്‌ലിയാർ കോടഞ്ചേരി (1310-1352)

●ഖസീദത്തു മുനാജാത്
അബൂബക്കർ ബിൻ മുഹ്‌യുദ്ദീൻ

●ഖസീദത്തുൻ ഫീ മദ്ഹി ശഹ്‌റി റബീഇൽ അവ്വൽ 
അബ്ദുറഹ്മാൻ ബിൻ മുഈനുദ്ധീൻ 

●ഖസീദത്തുൽ ഖുത്ബിയ്യ ഫീ മദഹി ഖൈരിൽ ബരിയ്യഃ 
അഹ്മദ് ബിൻ നൂറുദ്ദീൻ

ആധുനിക കാലത്തും പ്രവാചക പ്രകീർത്തന കാവ്യത്തിൽ കേരളം പിന്നിലല്ല. കടമേരി റഹ്മാനിയ്യഃ അറബി കോളേജ് മുദരിസ് ബശീർ ഫൈസി ചീക്കൊന്നും പട്ടിക്കാട് ജാമിഅഃ മുദരിസ് സിയാഉദ്ധീൻ ഫൈസിയും ഇതിന്റെ പുതിയ ഉദാഹരങ്ങളാണ്.

ലോകത്തുടനീളം എഴുതപ്പെട്ട പ്രവാചക പ്രകീർത്തന കാവ്യങ്ങളോട് കിടപിടിക്കുമാറ് കേരളത്തിലെ കവിതകൾ വളർന്നിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ സകല മേഖലകളും ഇവ ചർച്ച ചെയ്യുന്നു. നാഥൻ നമ്മെ മാദിഹീങ്ങളെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ....
ആമീൻ



റഫറൻസ്
1- മുസഹമാത് കൈരള ഫീ മദാഇഹ് ന്നബവിയ്യ - ഡോ. അബൂബക്കർ മങ്ങാട്ടുചാലി (മജലത്തുൽ ഇഅതിസം - ഡിസംബർ 2019)
 
2-  ആശാഇർ ബശീർ അബ്ദുള്ള ഫൈസി വഇബ്‌ദഉഹ് ശിയറി- മുഹമ്മദ് സഈദ് എം കെ


_____________________________

✍🏻മുഹമ്മദ്‌ ശഹീർ മുണ്ടംപറമ്പ് 

Post a Comment

0 Comments