"ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസ സ്ഥലവും സൂക്ഷിപ്പു സ്ഥലവും അവനറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്" (വി.ഖു. 11:6)
വൈവിദ്ധ്യമാർന്ന ജീവജാലങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രപഞ്ചം. പ്രപഞ്ചത്തിന്റെ സകല നിഖില മേഖലകളിലും സങ്കീർണമായ സൃഷ്ടിപ്പിന്റെ വൈവിദ്ധ്യമാർന്ന മുഖങ്ങൾ ദർശിക്കാനാകും. അതിനായി നമ്മുടെ കണ്ണും കാതും ജാഗ്രതയും യുക്തി ബോധവും സമന്വയിപ്പിച്ചു പ്രകൃതിയെ ഒന്ന് നോക്കിയാൽ മതി.. അതിന്റെ മൂർത്ത ഭാവത്തിൽ അത് നമ്മളെ എന്നും അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കും. കോടികണക്കിന് നക്ഷത്രങ്ങളും, ഗ്രഹങ്ങളും, നെബുലകളും(Nebula) അടങ്ങുന്ന ഗാലക്സികൾ (Galaxy). ഒരുപാട് ഗാലക്സികൾ കൂടിചേർന്ന ക്ലസ്റ്ററുകൾ (Cluster). ക്ലസ്റ്ററുകൾ കൂടി ചേർന്ന സൂപ്പർ ക്ലസ്റ്ററുകൾ (Super cluster). ഓരോ സൂപ്പർ ക്ലസ്റ്ററിന്റെയും ഇടയിലെ ദൂരം ഏകദേശം 100 ദശലക്ഷം പ്രകാശ വർഷവും (100 Million Light Years). അങ്ങനെ ശാസ്ത്ര സാങ്കേതിക വിദ്യ നിമിഷം തോറും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രപഞ്ചത്തെ കൂടുതൽ അടുത്തറിയുമ്പോഴും ശാസ്ത്ര ലോകം അടിവരയിടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.. അറിയാൻ ഇനിയും വലിയൊരു സമസ്യ ബാക്കിയുണ്ടെത്രെ ! അതിന്റെ വലിപ്പവും വിസ്തീർണവും തികച്ചും അജ്ഞാതവും (അല്ലാഹു ആണ് നന്നായി അറിയുന്നവൻ)
സ്രഷ്ടാവിന്റെ അപാരമായ സൃഷ്ട്ടി വൈഭവ്യത്തെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ സമുദ്രത്തിലെ മുഴുവൻ ജലം മഷിയാക്കിയാലും ഭൂമിയിലെ മരങ്ങൾ മുഴുവൻ തൂലികയാക്കിയാലും എഴുതി തീരുകയില്ല തന്നെ ..അത് എഴുതാൻ പരിമിതികളാൽ സൃഷ്ട്ടിക്കപെട്ട ഈയുള്ളവനാൽ സാധ്യവുമല്ല.
ലോകത്തെ ഏറ്റവും വലിയ അത്ഭുതം എന്ത് എന്ന് ചോദിച്ചാൽ അതിനൊരൊറ്റ മറുപടിയെ ഉള്ളൂ.. 'മനുഷ്യൻ' ! ഇത്രയും സങ്കീർണമായ മറ്റൊരു സൃഷ്ട്ടി ലോകത്തില്ല തന്നെ (Most complex structure). സൃഷ്ടി ഘടനയുടെ ഓരോ തരിയും ഇഴ കീറി മുറിച്ചു പരിശോധിച്ചാൽ അത്ഭുതങ്ങളുടെ ഒരു വലിയ കലവറ ആയിരിക്കും നമ്മുക്ക് മുന്നിൽ തുറക്കപ്പെടുന്നത്.
നമുക്ക് ചുറ്റുമുള്ളവരിലേക്ക് ഒന്ന് നോക്കൂ.. നമ്മുടെ പ്രത്യേകതകൾ (Characterstics) ഒന്ന് വിലയിരുത്തി നോക്കാം .. നമ്മുടെ കണ്ണ്, ചെവി, ത്വക്ക് (Skin), അസ്ഥിപഞ്ചരങ്ങളുടെ ഘടന (structure of Skelton), മസ്തിഷ്കം (Brain), മാംസപേശികൾ (Muscles), ആന്തരികാവയവങ്ങളിലെ എണ്ണിയാൽ ഒടുങ്ങാത്ത വിവരശേകരണങ്ങൾ (Countless details) തുടങ്ങിയ എല്ലാ വിവരവും മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ ഘടനയായ കോശത്തിന്റെ (cell) ന്യുക്ലിയസ് കൊണ്ട് സംരക്ഷിക്കപെട്ടിരിക്കുന്ന DNA യിൽ ആണ് സൂക്ഷിച്ചിട്ടുള്ളത് (All information are recorded in the DNA)
DNA എന്നാൽ ശരീരത്തിലെ മുഴുവൻ വിവരങ്ങളും ഉൾകൊള്ളുന്ന ഒരു സംവിധാനമാണ് (Information recording system). DNA യുടെ വലിപ്പം ഒരു മില്ലിമീറ്ററിന്റെ നൂറിൽ ഒരു ഭാഗത്തെക്കാൾ ചെറുതാണ്. അപ്പോൾ തന്നെ മനസിലാക്കാം നമ്മൾ എത്രത്തോളം ചെറിയ ഒരു കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന്. ബീജവും അണ്ഡവും കൂടി ചേർന്നപ്പോഴാണ് ആദ്യത്തെ കോശം നിർമിക്കപെടുന്നത്. അപ്പോഴാണ് ആദ്യത്തെ DNA യും ഉണ്ടാവുന്നത്.. പിന്നീട് അതിലെ വിവരങ്ങൾ അനുസരിച്ചാണ് DNA യുടെ വിഘടനം നടക്കുന്നത് (multiply as per the information recorded in the first DNA). പിന്നീട് അതിലെ വിവരങ്ങൾ അനുസരിച്ച് കലകൾ (Tissues) രൂപപ്പെട്ടു. അത് പിന്നീട് അവയവങ്ങൾ (Organs) ആയി മാറി, അങ്ങനെ എത്രയോ സങ്കീർണമായ വഴികളിലൂടെ കടന്ന് വന്നാണ് നമ്മൾ നമ്മളായി മാറിയത് ( സ്രഷ്ട്ടാവ് എത്ര വലിയവൻ). ഇതിനൊക്കെ കാരണം നമ്മുടെ നഗ്നനേത്രത്തിനും അതീതമായ ഒന്നാണ് എന്നതാണ് അത്യന്തികം അത്ഭുതകരം !
1953 ൽ Francis Krick ആണ് DNA യുടെ കൂടുതൽ ചുരുളഴിച്ചത്. നമ്മൾ ഒരു DNA യിൽ ഉള്ള വിവരങ്ങൾ പുസ്തകങ്ങളിൽ പകർത്തി എഴുതി മേലോട്ട് അടുക്കി വെച്ചാൽ അത് ഏകദേശം 70 മീറ്റർ നീളം ഉണ്ടാകുമത്രെ. അതുപോലെ ഒരു ദിവസം എട്ടു മണിക്കൂർ മിനുട്ടിൽ 60 വാക്കുകൾ വെച്ച് ടൈപ്പ് ചെയ്താലും 50 വർഷം എടുക്കുമെത്രെ ഈ വിവരങ്ങളെല്ലാം എഴുതി തീരാൻ. ശരീരത്തിലെ ഈ ചെറിയ ഘടനയെ കുറിച്ച് മാത്രം എഴുതിയാൽ തീരില്ല. അങ്ങനെയെങ്കിൽ ലോകത്തുള്ള സകല ചരാചരങ്ങളുടെയും അത്ഭുതത്തെ കുറിച്ച് എങ്ങനെ എഴുതാൻ കഴിയും?!
"തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽ നിന്ന് നാം സൃഷ്ട്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തു വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ട്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ട്ടി കർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു." (വി.ഖു 23: 12-14)
സൂര്യന്റെ ഉദയാസ്തമയവും, ചന്ദ്രന്റെ നിലാ വെളിച്ചവും ചിന്തിക്കുന്നവർക്ക് വലിയ ദൃഷ്ട്ടാന്തങ്ങളാണ്..!! ചിന്തിക്കൂ, ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തങ്ങളുണ്ട് !! ( സൃഷ്ട്ടികർത്താവായ അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ)
_________________________________
Written by
Faizy
0 Comments